View in English | Login »

Malayalam Movies and Songs

ലതിക

ജനനം1961 നവംബര്‍ 12
പ്രവര്‍ത്തനമേഖലആലാപനം (109 സിനിമകളിലെ 156 പാട്ടുകള്‍)
ആദ്യ ചിത്രംഅഭിനന്ദനം (1976)


1980-90 കാലഘട്ടങ്ങളില്‍ പുറത്തിറങ്ങിയ ഒട്ടു മിക്കവാറും ഭരതന്‍ ചിത്രങ്ങളിലെ, പ്രേക്ഷക മനസ്സുകളില്‍ വലിയ സ്ഥാനം പിടിക്കാനിടയായ പല ഗാനങ്ങളും ആലപിക്കാന്‍ അവസരം ലഭിച്ച ഗായികയാണ് കൊല്ലം സ്വദേശിയായ ലതിക.

1976 ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത 'അഭിനന്ദന' ത്തില്‍ കണ്ണൂര്‍ രാജന്റെ സംഗീത സംവിധാനത്തില്‍ യേശുദാസിനൊപ്പം പാടിയ 'പുഷ്പ തല്‍പ്പത്തില്‍...' എന്ന യുഗ്മ ഗാനത്തോടെയാണ് പതിനാറാമത്തെ വയസ്സില്‍ ലതിക സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്.

'കാതോടു കാതോരം', 'ചിലമ്പ്', 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ' എന്നീ ഭരതന്‍ ചിത്രങ്ങളിലെ പല ഗാനങ്ങളും പ്രേക്ഷക ലക്ഷങ്ങള്‍ ഹൃദയത്തില്‍ കൊണ്ടു നടന്നവയാണ്. കാതോടു കാതോരം... (കാതോടു കാതോരം), മെല്ലെ മെല്ലെ മുഖപടം... (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), താരും തളിരും... (ചിലമ്പ്), പൊന്‍ പുലരൊളി... (ഇത്തിരിപ്പൂവേ ചുവന്ന പൂവേ), ഹൃദയ രാഗ... (അമരം), ഒത്തിരി ഒത്തിരി മോഹങ്ങള്‍... (വെങ്കലം) എന്നീ ഗാനങ്ങള്‍ അവയില്‍പ്പെടും.

ഒരു കാലത്ത് ദക്ഷിണ കേരളത്തിലും തമിഴ്നാട്ടിലും ഗാനമേളകളില്‍ വളരെയധികം അറിയപ്പെട്ടിരുന്ന ഗായികയായിരുന്നു ലതിക. 1980 ല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ആണ് ലതികയെ സംവിധായകന്‍ ഭരതനെ പരിചയപ്പെടുത്തുന്നതും, അദ്ദേഹത്തിന്റെ ചിത്രമായ 'ചാമര'ത്തിലെ 'വര്‍ണ്ണങ്ങള്‍ ബന്ധങ്ങള്‍ ...' (ഈ ഗാനം ചിട്ടപ്പെടുത്തിയത് രവീന്ദ്രന്‍ മാസ്റ്റര്‍ തന്നെ) എന്ന ഗാനം ആലപിക്കാന്‍ അവസരം കൊടുത്തതും. (ഈ ചിത്രത്തിലെ ബാക്കി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ എം.ജി. രാധാകൃഷ്ണന്‍ ആണ്).

തുടര്‍ന്ന് 1984 ല്‍ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന ചിത്രത്തിലെ 'പൊന്‍ പുലരൊളി..' എന്ന ഗാനത്തിന്റെ പല്ലവി ആലാപനത്തിനുള്ള ഗായികക്കായുള്ള അന്വേഷണം ലതികയില്‍ ചെന്നെത്തിച്ചു. ലതികയിലുള്ള സംഗീത അഭിരുചിയും പ്രാവീണ്യവും, തികഞ്ഞ സംഗീതസ്നേഹിയായ ഭരതന്റെ തുടര്‍ന്നുള്ള ഒരു വിധം എല്ലാ ചിത്രങ്ങളിലും ലതികക്ക്‌ പാടാന്‍ അവസരം ലഭിക്കാന്‍ ഇടയാക്കി.

ഇതു കൂടാതെ മലയാളത്തിലെ പ്രശസ്തരായ സംഗീത സംവിധായകരുടെ ആദ്യ ചിത്രങ്ങളില്‍ പാടാനുള്ള ഭാഗ്യവും ലതികക്ക്‌ ഉണ്ടായിട്ടുണ്ട്. രവീന്ദ്രന്‍ മാസ്റ്റര്‍ (ചൂള), ഔസേപ്പച്ചന്‍ (കാതോടു കാതോരം), എസ്.പി. വെങ്കിടേഷ് (രാജാവിന്റെ മകന്‍) തുടങ്ങിയവ..

തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ അധ്യാപികയായി സേവനം തുടരുന്ന ലതിക, തനിക്കു മലയാളസിനിമയ്ക്ക് നല്‍കാന്‍ കഴിഞ്ഞ സംഭാവനകളില്‍ തികച്ചും സംതൃപ്തയാണ് . മാത്രമല്ല, അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും പാടാന്‍ തയ്യാറാണെന്ന് സസന്തോഷം അവര്‍ പറയുന്നു.

Courtsey: http://www.thehindu.com/arts/cinema/article304237.ece



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19762 -
19791 -
19802 -
19812 -
19826 -
19835 -
198413 -
198526 -
198630 -
198720 -
198817 -
19895 -
19902 -
19919 -
19926 -
19932 -
20006 -
20071 -
20161 -